കേരളം

kerala

ETV Bharat / state

പയ്യന്നൂരിനും ഇരട്ടി സന്തോഷം; മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രം

ഇത് മൂന്നാം തവണയാണ് മനോജ് കാനയിലൂടെ പയ്യന്നൂർ സംസ്ഥാന പുരസ്കാരങ്ങളിൽ ശോഭിക്കുന്നത്.

കണ്ണൂർ  മനോജ് കാന  കെഞ്ചിര  കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു  പയ്യന്നൂർ സംസ്ഥാന പുരസ്കാരങ്ങളിൽ ശോഭിക്കുന്നു  Kenjira  Kenjira second best film
പയ്യന്നൂരിനും ഇരട്ടി സന്തോഷം; മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രം

By

Published : Oct 13, 2020, 8:38 PM IST

കണ്ണൂർ: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പയ്യന്നൂരിനും ഇരട്ടി സന്തോഷം. മികച്ച രണ്ടാമത്തെ ചിത്രവും മികച്ച നവാഗത സംവിധായകനുമുൾപ്പടെ സുപ്രധാനമായ രണ്ട് അവാർഡുകളാണ് പയ്യന്നൂരിന്‍റെ മണ്ണിലേക്കെത്തിയത്. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് മനോജ് കാനയിലൂടെ പയ്യന്നൂർ സംസ്ഥാന പുരസ്കാരങ്ങളിൽ ശോഭിക്കുന്നത്. ആദ്യ ചിത്രമായ ചായില്യത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം, രണ്ടാമത്തെ ചിത്രമായ അമീബയ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 2019 ലെ ഐ എഫ് എഫ് ഐ യിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലും കെഞ്ചിര പ്രദർശിപ്പിച്ചിരുന്നു. മനുഷ്യൻ്റെ വലിയൊരു ജീവിത സാഹചര്യം പൊതുമധ്യത്തിലേക്ക് കൊണ്ടുവരാൻ ചിത്രത്തിലൂടെ കഴിഞ്ഞുവെന്ന് മനോജ കാന പറഞ്ഞു.

പയ്യന്നൂരിനും ഇരട്ടി സന്തോഷം; മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രം

മികച്ച രണ്ടാമത്തെ ചിത്രത്തിന് പുറമെ വസ്ത്രാലങ്കാരം, ഛായാഗ്രഹണം എന്നിവക്കുള്ള പുരസ്കാരവും കെഞ്ചിര സ്വന്തമാക്കി. ആൻഡ്രോയിട് കുഞ്ഞപ്പനിലൂടെ പയ്യന്നൂർ സ്വദേശിയായ രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച നവാഗത സംവിധായകനായി. സുരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിന്‍റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമാണ്.

ABOUT THE AUTHOR

...view details