കേരളം

kerala

ETV Bharat / state

വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍ - മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം

ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും.

കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍  വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്  ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും.  മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം  കണ്ണൂര്‍
വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍

By

Published : Dec 7, 2019, 11:37 PM IST

Updated : Dec 7, 2019, 11:47 PM IST

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ കെ.എ.ഇന്ദ്രജ ഫൈനലില്‍ . 75 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ യു.പി താരം ഇംറോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ ഫൈനലിലെത്തിയത്. അഞ്ച് പോയിന്‍റ് നേടിയായിരുന്നു വിജയം. സെമിയിൽ മത്സരിച്ച മറ്റ് രണ്ട് കേരളതാരങ്ങൾ പരാജയപ്പെട്ടു. കേരളതാരങ്ങളായ അഞ്ജു സാബു, അനശ്വര പി.എം എന്നിവരാണ് പരാജയപ്പെട്ടത്.

വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍

റെയിൽവേയ്ക്ക് വേണ്ടി മത്സരിച്ച എട്ട് താരങ്ങളും ഫൈനലിലെത്തി. മോണിക്ക(48 കി.ഗ്രാം), ജ്യോതി (51 കി.ഗ്രാം), മീനാക്ഷി(54 കി.ഗ്രാം), സോണിയ(57 കി.ഗ്രാം), പവിത്ര(60 കി.ഗ്രാം), വിലോ ബസ് മതാരി(64 കി.ഗ്രാം) മീനാറാണി (69 കി.ഗ്രാം), ഭാഗ്യബതികച്ചാരി(81 കി.ഗ്രാം) എന്നിവരാണ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയുടെ ആറ് താരങ്ങളില്‍ അഞ്ചുപേരും ഫൈനലിലെത്തി. പഞ്ചാബ് ടീം ഫൈനൽ കാണാതെ മടങ്ങി.

Last Updated : Dec 7, 2019, 11:47 PM IST

ABOUT THE AUTHOR

...view details