കണ്ണൂര്‍:സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്ന് കെ.സി.ജോസഫ് എംഎൽഎ. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിയിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണവീഴ്‌ച മൂലം പാപ്പരായ സർക്കാരാണ് കേരളത്തിലുള്ളതെന്നും സർവമേഖലയിലും ഭരണസ്‌തംഭനമാണെന്നും അദ്ദേഹം പറഞ്ഞു. ട്രഷറികൾ പണമില്ലാതെ പൂട്ടിയിട്ട അവസ്ഥയിലാണ്. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനമന്ത്രി തോമസ് ഐസക്കിന്‍റെയും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെ.സി.ജോസഫ്
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെ.സി.ജോസഫ് എംഎൽഎ
ട്രഷറി നിയന്ത്രണം പിൻവലിക്കുക, കോർപ്പറേഷൻ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക, തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സർക്കാർ നയം തിരുത്തുക, നിയമാനുസരണം പിരിച്ചെടുത്ത നികുതി തിരിച്ച് നൽകണമെന്ന ഉത്തരവ് റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. അഡ്വ.ടി.ഒ.മോഹനൻ അധ്യക്ഷനായി. മേയർ സുമ ബാലകൃഷ്‌ണൻ, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് എന്നിവർ സംസാരിച്ചു.