കേരളം

kerala

ETV Bharat / state

കതിരൂർ ബോംബ് നിർമാണം; ഗൗരവകരമെന്ന് പൊലീസ് - cpm activist

രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്റ്റീൽ ബോംബിന്‍റെ വൻ ശേഖരം നിർമിക്കാനായിരുന്നു സിപിഎം പ്രവർത്തകരുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് നിർമാണത്തിന് നേതൃത്വം നൽകിയ അഴിയൂർ സ്വദേശിയായ ധീരജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കണ്ണൂർ ബോംബ്  കതിരൂരിൽ ബോംബ് നിർമാണം  സ്റ്റീൽ ബോംബിന്‍റെ വൻ ശേഖരം  സിപിഎം പ്രവർത്തകർ ബോംബ്  Kathirur bomb manufacture  kannur bomb  different parts of Kannur  cpm activist  steel bomb
കതിരൂർ ബോംബ് നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ്

By

Published : Sep 16, 2020, 11:23 AM IST

കണ്ണൂർ:കതിരൂരിൽ ബോംബ് നിർമാണം നടത്തിയത് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനെന്ന് പൊലീസ്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്റ്റീൽ ബോംബിന്‍റെ വൻ ശേഖരം നിർമിക്കാനായിരുന്നു സിപിഎം പ്രവർത്തകരുടെ പദ്ധതി. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ധീരജാണ് തെളിവെടുപ്പിനിടെ പദ്ധതി വ്യക്തമാക്കിയത്. ബോംബ് നിർമാണത്തിന് നേതൃത്വം നൽകിയ അഴിയൂർ സ്വദേശിയായ ധീരജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ നാല് പേരാണ് പിടിയാലായത്. ബോംബ് നിർമാണത്തിനും വിതരണത്തിനും പ്രതികൾക്ക് സഹായം നൽകിയവരെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details