കേരളം

kerala

ETV Bharat / state

കതിരൂർ സ്ഫോടനം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ - കെ സുധാകരന്‍ വാര്‍ത്ത

പരോളിൽ ഇറങ്ങിയ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജ് ആണ് ബോംബ് നിർമാണത്തിന് പരിശീലനം നൽകിയതെന്നും കെ സുധാകരൻ എംപി ആരോപിച്ചു

kathirur blast news  k sudhakaran news  judicial inquiry news  കതിരൂര്‍ സ്‌ഫോടനം വാര്‍ത്ത  കെ സുധാകരന്‍ വാര്‍ത്ത  ജുഡീഷ്യല്‍ അന്വേഷണം വാര്‍ത്ത
കെ സുധാകരൻ

By

Published : Sep 7, 2020, 10:31 PM IST

കണ്ണൂർ: കതിരൂർ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ എംപി. ബോംബ് സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരോളിൽ ഇറങ്ങിയ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജ് ആണ് ബോംബ് നിർമാണത്തിന് പരിശീലനം നൽകിയത്. ഈ പ്രദേശത്ത് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൊവിഡ് എന്ന പേരിൽ സംസ്‌കരിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കണം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നെന്നും പാർട്ടി നിർദ്ദേശിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും കെ സുധാകരൻ എംപി കൂട്ടിച്ചേർത്തു.

കതിരൂർ സ്ഫോടനം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ

ABOUT THE AUTHOR

...view details