കണ്ണൂര്‍:ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കശ്‌മീര്‍ സ്വദേശി അറസ്റ്റില്‍. ജമ്മു കശ്‌മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്(Kashmir Native Arrested In Kerala ). പയ്യന്നൂര്‍ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‌തു. മുംബൈയില്‍ വിദ്യാര്‍ഥിയാണെന്ന് മുര്‍ത്താസ് പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം; കശ്‌മീര്‍ സ്വദേശി അറസ്റ്റില്‍ - Indian army
Kashmir Native Arrestesd: മുംബൈയില്‍ വിദ്യാര്‍ഥി എന്ന് അവകാശപ്പെടുന്ന യുവാവ് ഉച്ചയോടെ അക്കാദമിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറി.കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്‌തു.
Kashmir Native Arrested In Kerala
Published : Dec 25, 2023, 10:15 PM IST
ഇന്ന് (25-12-2023) ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.