കണ്ണൂർ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര മേഖലകളിലെ പാതകളിൽ നിയന്ത്രണം ഏർപ്പെടുത്തി. മലയോര ഹൈവേയിലെ ചെറുപുഴ പുതിയ പാലം വഴി അത്യാവശ്യ യാത്രകൾ അനുവദിക്കുന്നുണ്ട്. കർശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
കണ്ണൂര്‍ - കാസര്‍കോട് പാതയില്‍ നിയന്ത്രണം; പ്രതിഷേധത്തോടെ നാട്ടുകാര്‍ - latest covid 19
അത്യാവശ്യ യാത്രകൾ കര്‍ശന പരിശോധനയോടെ അനുവദിക്കും. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം.
ഒളവറ, കാര, തലിച്ചാലം, തട്ടാർക്കടവ്, പുളിങ്ങോം തുടങ്ങിയ റോഡുകളിൽ നിയന്ത്രണം ഉണ്ട്. ചീമേനിയിൽ നിന്ന് പെരിങ്ങോം പ്രവേശിക്കുന്ന റോഡ് വെളിച്ചംതോട് പ്രദേശത്ത് അടച്ചു. ഇതിന് പിന്നാലെ കണ്ണൂർ-കാസർകോട് അതിർത്തി പ്രദേശമായ പുളിങ്ങോമിലെ പാലവും പൊലീസ് അടച്ചു. കാസർകോട് നിന്ന് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിക്കാനാണ് നിരോധനം. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. ആംബുലൻസ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാസർകോട് ജില്ലയിൽ കലക്ടർ പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്.