കേരളം

kerala

ETV Bharat / state

കർഷകമോർച്ച കൃഷി ഓഫീസിലക്ക് മാർച്ചും ധർണയും നടത്തി - കാവിലുംപാറ കൃഷി ഓഫീസ്

ബിജെപി സംസ്ഥാന സമിതിയംഗം  എം മോഹനൻ ഉദ്ഘാടനം ചെയ്തു

കർഷകമോർച്ച മാർച്ചും ധർണ്ണയും നടത്തി

By

Published : Jul 2, 2019, 10:48 PM IST

Updated : Jul 2, 2019, 11:35 PM IST

കണ്ണൂർ:കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി തൊട്ടിൽപാലം കാവിലുംപാറ കൃഷി ഓഫീസിലക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നാളികേര വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കിലോയ്ക്ക് 50 രൂപ നിരക്കിൽ നാളികേരം സംഭരിക്കുക എന്നാവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി കേരള സർക്കാരും കൃഷി ഉദ്ദ്യോഗസ്ഥരും അട്ടിമറിക്കുന്നുവെന്നും കര്‍ഷക മോര്‍ച്ച ആരോപിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എം മോഹനൻ ധര്‍ണ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ സെക്രട്ടറി ഒ വിനോദൻ നേതാക്കളായ കെ ബാബു, കെപി ചാത്തു, ചന്ദ്രൻ വിപി, അച്യുതൻ വിപി, ഇന്ദിര ഒകെ, ചന്ദ്രൻ വലിയ പറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കർഷകമോർച്ച തൊട്ടിൽപാലം കാവിലുംപാറ കൃഷി ഓഫീസിലക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
Last Updated : Jul 2, 2019, 11:35 PM IST

ABOUT THE AUTHOR

...view details