കണ്ണൂര്‍: കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തിൽ 'പോഷക 2022' എന്ന പേരിൽ ഇലക്കറികളുടെ മേള സംഘടിപ്പിച്ചു. ഇലക്കറികൾക്കൊപ്പം ചക്ക വിഭവങ്ങളും മേളയില്‍ എത്തിച്ചിരുന്നു. ഇലകൾ കൊണ്ട് പച്ചടി മുതൽ കട്‌ലറ്റ് വരെ ഒരുക്കിയിരുന്നു. പെരളം എകെജി വായനശാലയിലാണ് പരിപാടി നടന്നത്. ഭക്ഷ്യയോഗ്യമായ ഇലകൾ സംബന്ധിച്ച ക്ലാസും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി ലേജു ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി.
ഇലക്കറികളുടെ മേളയൊരുക്കി കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍ - കരിവെള്ളൂർ പെരളം പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ്
ആരോഗ്യ രക്ഷയില്‍ ഇലക്കറികളുടെ പ്രാധാന്യ ജനങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യമെന്ന് സംഘാടകര്‍. ഇലക്കറികൾക്കൊപ്പം ചക്ക വിഭവങ്ങളും മേളയില്‍ എത്തിച്ചിരുന്നു.

ഇലക്കള്‍ക്കായി 'പോഷക 2022' മേളയൊരുക്കി കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍
ഇലക്കറികളുടെ മേളയൊരുക്കി കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍
താളും തകരയും പലതരം ചീര ഇനങ്ങളും മാത്രമല്ല പാചകവിധി കൃത്യമായറിഞ്ഞാൽ വീട്ടുപറമ്പിലും വഴിയരികിലും കാണുന്ന ഒട്ടുമിക്ക ഇലകളും ഭക്ഷ്യയോഗ്യമാണെന്ന് ജനങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം. ആരോഗ്യ രക്ഷയില്‍ ഇലക്കറികളുടെ പ്രാധാന്യ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു.
Last Updated : Jul 26, 2022, 3:18 PM IST