കണ്ണൂർ :ശക്തമായ മഴയിൽകരിവെള്ളൂർ ബസാറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൻ്റെ പിൻഭാഗത്തെ മതിൽ തകർന്നു വീണു. അടുക്കളയിലേക്ക് തകർന്നുവീണ മതിലിനടിയിൽപ്പെടാതെ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കരിവെള്ളൂർ ബസാറിൽ പ്രവർത്തിക്കുന്ന ബ്രദേഴ്‌സ് ഹോട്ടലിൻ്റെ മതിലാണ് തകർന്നുവീണത്.
ശക്തമായ മഴയിൽ ഹോട്ടലിൻ്റെ മതിൽ അടുക്കളയിലേക്ക് തകർന്നു വീണു; ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - കണ്ണൂർ മഴ ശക്തം
അടുക്കളയിലെ പാത്രങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം കല്ലുകൾക്കടിയിലായി.
ശക്തമായ മഴയിൽ ഹോട്ടലിൻ്റെ മതിൽ അടുക്കളയിലേക്ക് തകർന്നു വീണു; ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഹോട്ടലിന് തൊട്ടുപിറകിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയുടെ മതിൽ തകർന്ന് ഹോട്ടലിൻ്റെ മതിലിലേക്ക് വീണാണ് മതിൽ അടുക്കളയിലേക്ക് പതിച്ചത്. അടുക്കളയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്ന രമേശൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അടുക്കളയിലെ പാത്രങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം കല്ലുകൾക്കടിയിലായി. ഹോട്ടലുടമയ്ക്ക് വലിയ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.
ALSO READ: കോഴിക്കോട് കനത്ത മഴ തുടരുന്നു; കൊയിലാണ്ടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു