കണ്ണൂർ :കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഴീക്കോട് സ്വദേശി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ സിപിഎം പുറത്താക്കിയ സി സജേഷിനെയും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.
സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും
സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്. കടത്ത് സ്വർണം ഇയാൾ കൈകാര്യം ചെയ്‌തിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ല വിട്ട് പോകരുതെന്ന് സജേഷിനോട് കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്.
READ MORE:കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി
അർജുൻ ആയങ്കിയെ ചോദ്യം ചെയ്‌ത ശേഷം അതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ കൂടി ചേർത്തായിരിക്കും സജേഷിനെ ചോദ്യം ചെയ്യുക. കടത്തി കൊണ്ട് വരുന്ന സ്വര്‍ണം വിവിധ സര്‍വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരെ സ്വാധീനിച്ച് ക്രയവിക്രയം ചെയ്‌തിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്‌ച അർജുൻ ഉപയോഗിച്ച കാർ കണ്ടെത്തി
സ്വർണക്കടത്ത് ഇടപാടുകള്‍ക്കായി ഉപയോഗിച്ച കാർ 27ന് പരിയാരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അഴീക്കലിൽ നിന്ന് കാണാതായ കാറാണ് ഞായറാഴ്‌ച കണ്ടെത്തിയത്.
വാഹനം അർജുന്‍ ഉപയോഗിച്ചത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിയാരം ആയുർവേദ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പൊലീസ് സംഘം KL 13 AR 7789 നമ്പർ കാർ കണ്ടെത്തിയത്.
READ MORE:കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം