വിളകളില്‍ നിന്ന് വിത്തുകള്‍ വേര്‍തിരിച്ചെടുത്ത് കരിമ്പം ഫാം കണ്ണൂര്‍: ഉത്തര കേരളത്തിലെ പ്രധാനപെട്ട കാർഷിക കേന്ദ്രമാണ് കരിമ്പത്തേത്. ഫലവൃക്ഷ തോട്ടങ്ങള്‍ ഉള്‍പെടെയുള്ള ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കരിമ്പം ഫാം സഞ്ചാരികൾക്ക് നവ്യാനുഭവം ആണ് സമ്മാനിക്കുന്നത്. 140ല്‍ അധികം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കാഴ്‌ചകളും വൈവിധ്യങ്ങളും ഏറെയുണ്ട്.
ജൈവ കൃഷി സജീവമാകുന്ന ഈ കാലത്താണ് ജനങ്ങൾക്ക് പ്രയോജനകരമാം വിധം വിത്തുകൾ ഫാമിൽ ഉത്‌പാദിപ്പിക്കുന്നത്. ഫാമിൽ കൃഷി ചെയ്‌ത വിളവിനങ്ങൾ തൊഴിലാളികൾ ശേഖരിച്ചാണ് വിത്തുകൾ വേർതിരിക്കുന്നത്. ഒന്നാം വിള നെൽകൃഷി ചെയ്‌ത പാടത്തു തന്നെയാണ് രണ്ടാം വിളയായി പച്ചക്കറി കൃഷിയും ചെയ്യുന്നത്.
വേര്‍തിരിച്ചെടുക്കുന്ന വിത്തുകള്‍ ഇവയുടേത്:2022-2023 വർഷത്തേക്കുള്ളതാണ് പദ്ധതി. രണ്ട് ഹെക്‌ടറിലേറെ സ്ഥലത്ത് ചീര, പാവൽ, പടവലം, വെള്ളരി, പയർ, മത്തൻ, കുമ്പളം, വെണ്ട തുടങ്ങിയ പച്ചക്കറികൾ മികച്ച വിളവാണ് ഉണ്ടായത്. ഇവയിൽ നിന്ന് വിത്തുകൾ വേർതിരിക്കുന്ന പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു.
വെള്ളായിനി ജ്യോതിക ഇനം പയർ, സൗഭാഗ്യ ഇനത്തിൽപ്പെട്ട വെള്ളരി എന്നിവയുടെ വിത്തുകൾ വേർതിരിച്ച് ശാസ്‌ത്രീയമായ രീതിയിൽ തയ്യാറാക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചെറിയ വിളവുകൾ എല്ലാം കൗണ്ടർ വഴി വിതരണം ചെയ്യും. വലിയവയാണ് വിത്തിനായി എടുക്കുന്നത്.
also read: ആരോഗ്യ സംരക്ഷണത്തിന് വിട്ടുവീഴ്‌ച വേണ്ട: ഹൃദയത്തിനായി ഭക്ഷണം കഴിക്കുക
തയ്യാറാവുന്നത് കീട പ്രതിരോധ ശേഷിയുള്ള വിത്തുകള്‍: ഒരു വർഷം ഒരു കിന്‍റല്‍ വിത്താണ് ഫാം അധികൃതർ പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയുള്ള സമയങ്ങളിൽ 10ല്‍ അധികം തൊഴിലാളികൾ ആണ് വിത്തെടുക്കൽ പ്രവർത്തികളിൽ സജീവമായി നില കൊള്ളുന്നത്. രാസവളങ്ങളുടെ അമിത പ്രയോഗം ആവശ്യമില്ലാതെ കീട പ്രതിരോധ ശേഷിയുള്ള പച്ചക്കറി വിത്തിനങ്ങളാണ് ജില്ല പഞ്ചായത്തിനു കീഴിലുള്ള കരിമ്പത്തെ ജില്ല കൃഷിത്തോട്ടത്തിൽ തയ്യാറാകുന്നത്.
എല്ലാ പച്ചക്കറിവിത്തുകളും ഒരു മാസത്തിനകം വിൽപനയ്‌ക്ക് തയ്യാറാകുമെന്നും ഫാം സൂപ്രണ്ട് ഇൻചാർജ് പി സതീശൻ പറഞ്ഞു. കൂടാതെ ഒരു ഹെക്‌ടറോളം പ്രകൃതി ഇനം മഞ്ഞളും പ്രതിഭ ഇനം ഇഞ്ചിയും കൃഷി ചെയ്‌തിരുന്നു. ഇവ വിളവെടുത്ത് വിത്തുകൾ ഫാമിന്‍റെ സെയിൽസ് കൗണ്ടർ വഴി വിൽപന തുടങ്ങിയിട്ടുണ്ട്.
വെയിൽ ആയതിനാൽ നിയന്ത്രണങ്ങൾ പാലിച്ചാണ് കൃഷി പുരോഗമിക്കുന്നത്. പച്ചക്കറി കൃഷിയെ കൂടാതെ രണ്ട് ലക്ഷം കുരുമുളക് തൈകൾ ഉത്‌പാദിപ്പിക്കാനുള്ള വള്ളികൾ ശേഖരിക്കുന്ന പ്രവർത്തികളും ഫം തുടങ്ങി കഴിഞ്ഞു. കൃഷി ഭവൻ വഴി കുള്ളൻ തെങ്ങുകളുടെ ശേഖരണവും ഇവിടെ നടന്നു വരികയാണ്.
സംസ്ഥാനത്തെ മികച്ച ഫാം:മാവ് മുതല്‍ മാങ്കോസ്‌റ്റിന്‍ വരെയുള്ള ഫലസസ്യങ്ങളും തൈകളുമുള്ള ഫാമാണ് കരിമ്പം. രംബൂട്ടാന്‍, ലിച്ചി, ചെറി, ഉറുമാമ്പഴം, പാഷന്‍ഫ്രൂട്ട്, ആത്ത. ഒട്ടിച്ചെടുത്ത സപ്പോട്ട എന്നിവയ്‌ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വിവിധ ഔഷധ സസ്യങ്ങള്‍ക്ക് പുറമെ വീടിന് അലങ്കാരമായ ചെടികളും ഫാമിലുണ്ട്.
ജില്ല പഞ്ചായത്തിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മികച്ച ഫാമുകളിലൊന്നാണ് കരിമ്പം.
also read:റിസോര്‍ട്ട് വിവാദം പി ജയരാജന്‍ പാർട്ടിയില്‍ ഉന്നയിച്ചു; വെളിപ്പെടുത്തലുമായി ഇപി ജയരാജൻ