കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് സ്വർണം പിടികൂടി. 43 ലക്ഷം രൂപ വിലമതിക്കുന്ന 894 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്നെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - gold
ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നാണ് 864 ഗ്രാം സ്വർണം പിടികൂടിയത്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
തിങ്കളാഴ്ച വൈകിട്ട് ബഹ്‌റൈനിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യയുടെ ഐഎക്സ് 790 നമ്പർ വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. സ്വർണം ഗുളിക രൂപത്തിലാക്കി മലാശയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ജോയിന്‍റ് കമ്മിഷണർ എസ്.കിഷോറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
മെയ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 967 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.