കേരളം

kerala

ETV Bharat / state

കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ

ജില്ല കമ്മറ്റി യോഗത്തില്‍ സ്വര്‍ണക്കടത്ത് വിവാദവും ചർച്ച ആയേക്കും.

DYFI Kannur district secretary  DYFI  DYFI Kannur  DYFI Kannur district secretary M Shajir  facebook post  Karipur Gold Smuggling  ഡിവൈഎഫ്ഐ  ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം ഷാജിർ  കണ്ണൂര്‍ ഡിവൈഎഫ്ഐ  കരിപ്പൂര്‍ സ്വര്‍ണക്കടത്ത്
കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ

By

Published : Jun 26, 2021, 10:48 AM IST

കണ്ണൂർ: കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തണമെന്ന് ഡിവൈഎഫ്ഐ. ഇത്തരക്കാരുടെ ഫാൻസ് ക്ലബ്ബിൽ കണ്ണൂർ ജില്ലയ്ക്കു പുറത്തുള്ളവർ കൂടുതലായി ഇടം നേടിട്ടുണ്ട്. അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞു പോകണമെന്നും ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം ഷജാർ ഫേസ്‌ബുക്ക് പേജിലൂടെ നിർദേശിച്ചു. സ്വർണക്കടത്തിലെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

അതിനിടെ സിപിഎമ്മിൻ്റെ കണ്ണൂർ ജില്ല കമ്മറ്റി യോഗം ഇന്ന്(ജൂണ്‍ 26) ചേരും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗമെങ്കിലും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് വിവാദവും ചർച്ച ആയേക്കുമെന്നാണ് സൂചന.

Also Read: സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ അര്‍ജുൻ ആയങ്കിയെന്ന് കസ്റ്റംസ്

ABOUT THE AUTHOR

...view details