കേരളം

kerala

ETV Bharat / state

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം; അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി - കണ്ണൂർ സർവകലാശാലക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

ചാൻസിലർ അറിയാതെ സർവകലാശാല പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച സർവകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. സർവകലാശാല ബോർഡ് ഓർഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനെതിരെ ചാൻസിലറായ ഗവർണറും ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

Kannur university board of studies appointment  kerala High Court accepted the appeal on Kannur university board of studies  governor against kannur university  കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം  കണ്ണൂർ സർവകലാശാലക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു  കണ്ണൂർ സർവകലാശാലയ്‌ക്കെതിരെ ഗവർണർ
കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം; അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

By

Published : Jan 4, 2022, 6:47 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനെതിരായ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വൈസ് ചാൻസിലർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് സെനറ്റ് അംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ:ഷിനോ പി. ജോസ് എന്നിവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ചാൻസിലർ അറിയാതെ സർവകലാശാല പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച സർവകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. സർവകലാശാല ബോർഡ് ഓർഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനെതിരെ ചാൻസിലറായ ഗവർണറും ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. കണ്ണൂർ സർവകലാശാല നിയമപ്രകാരം അംഗങ്ങളെ നിയമിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെങ്കിലും നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസിലറിൽ നിക്ഷിപ്‌തമാണെന്ന് ഗവർണർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

വിവിധ വിഷയങ്ങൾക്കുള്ള ബോർഡുകളാണ് കണ്ണൂർ സർവകലാശാല പുനഃസംഘടിപ്പിച്ചത്. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്‍റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്‌തമാണ്. സർവകലാശാല നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് നാമനിർദേശങ്ങൾ നടത്തിയിട്ടുള്ളതെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.

വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്‌തകങ്ങളും തയാറാക്കുക, ചോദ്യപേപ്പർ തയാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളുള്ള ബോർഡിൽ സർക്കാർ, എയ്‌ഡഡ് കോളജുകളിലെ മുതിർന്ന പല അധ്യാപകരെയും ഒഴിവാക്കി, യുജിസി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടുത്തിയതായും ഹർജിയിൽ ആരോപിക്കുന്നു. കേസ് രണ്ടാഴ്‌ച കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും.

Also Read: മൊഫിയ നേരിട്ടത് അതിക്രൂരത! ഭർത്താവിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ABOUT THE AUTHOR

...view details