കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 7,990 പേര്‍ - covid updation
ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 81 ആയി

കണ്ണൂരില്‍ നിരീക്ഷത്തിലുള്ളത് 7,990 പേര്‍
കണ്ണൂര്‍:കൊവിഡ് 19 ബാധയെ തുടര്‍ന്ന് ജില്ലയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 81 ആയി. 7909 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂരില്‍ ഇതുവരെ 16 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 15 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശപത്രി വിട്ടിരുന്നു.