കേരളം

kerala

ETV Bharat / state

തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജ് തകർന്നിട്ട് പത്ത് വർഷം; വയലുകളില്‍ ഉപ്പ് വെള്ളം കയറി കൃശി നശിക്കുന്നു, കണ്ണടച്ച് അധികാരികള്‍ - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

കവ്വായിക്കായലിന്‍റെ ഭാഗമായ പാൽത്തിരപ്പുഴയിലെ റഗുലേറ്റർ കം ബ്രിഡ്‌ജ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുണിയൻ, കരിവെള്ളൂർ ഭാഗങ്ങളിലെ വയലുകൾ ഉപ്പുവെള്ളം കയറുന്നതായി ആക്ഷേപം.

authorities didnt take any action  kannur thalichalam bridge  broken down for last ten years  thalichalam regulator come bridge  thalichalam bridge  bridge broken down for last ten years  latest news in kannur  latest news today  തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജ്  പത്തു വർഷത്തോളമായി തകർന്ന്  വയലുകളില്‍ ഉപ്പ് വെള്ളം കയറി കൃശി നശിക്കുന്നു  കണ്ണടച്ച് അധികാരികള്‍  പാൽത്തിരപ്പുഴയിലെ റഗുലേറ്റർ കം ബ്രിഡ്‌ജ്  മൈനർ ഇറിഗേഷന്‍റേതാണ് റഗുലേറ്റർ കം ബ്രിഡ്‌ജ്  പാൽത്തിരപ്പുഴ  കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പത്തു വർഷത്തോളമായി തകർന്ന് തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജ്; വയലുകളില്‍ ഉപ്പ് വെള്ളം കയറി കൃശി നശിക്കുന്നു, കണ്ണടച്ച് അധികാരികള്‍

By

Published : Oct 7, 2022, 2:27 PM IST

കണ്ണൂര്‍: കവ്വായിക്കായലിന്‍റെ ഭാഗമായ പാൽത്തിരപ്പുഴയിലെ റഗുലേറ്റർ കം ബ്രിഡ്‌ജ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുണിയൻ, കരിവെള്ളൂർ ഭാഗങ്ങളിലെ വയലുകൾ ഉപ്പുവെള്ളം കയറുന്നതായി ആക്ഷേപം. മൈനർ ഇറിഗേഷൻ വകുപ്പിന്‍റെ കാര - തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജാണ് പത്തു വർഷത്തോളമായി തകർന്നു കിടക്കുന്നത്. കണ്ണൂർ- കാസർകോട് ജില്ലകളുടെ അതിരാണ് കവ്വായിക്കായലിന്‍റെ ഭാഗമായ പാൽത്തിരപ്പുഴ.

പത്തു വർഷത്തോളമായി തകർന്ന് തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജ്; വയലുകളില്‍ ഉപ്പ് വെള്ളം കയറി കൃശി നശിക്കുന്നു, കണ്ണടച്ച് അധികാരികള്‍

പുഴയിലെ കാര - തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജാണ് കായലിൽ നിന്നുമുള്ള ഉപ്പുവെള്ളം തടഞ്ഞ് കുണിയൻ, വെള്ളൂർ, അന്നൂർ, ചെറുകാനം ഭാഗങ്ങളിലെ വയലുകളിൽ നെൽകൃഷി സാധ്യമാക്കുന്നത്. എന്നാൽ പത്തു വർഷത്തോളമായി റഗുലേറ്റർ കം ബ്രിഡ്‌ജ് പ്രവർത്തിക്കുന്നില്ല. ഇതു മൂലം വെള്ളൂർ - കുണിയൻ - അന്നൂർ - ചെറുകാനം ഭാഗങ്ങളിലെ വയലുകളിൽ കൃഷി സാധ്യമാകാത്ത സ്ഥിതിയാണ്.

റഗുലേറ്ററിന്‍റെ മിക്ക ഭാഗങ്ങളും തുരുമ്പിച്ച നിലയിലാണ്. മൈനർ ഇറിഗേഷന്‍റേതാണ് റഗുലേറ്റർ കം ബ്രിഡ്‌ജ്. ഉളിയത്തു കടവിൽ പുതിയ പദ്ധതിയാരംഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിന്‍റെ നടപടികളും എങ്ങും എത്തിയിട്ടില്ല.

ABOUT THE AUTHOR

...view details