കണ്ണൂരില്‍ പൊലീസിനെതിരെ പോസ്റ്റർ പ്രചരണം - thalassery
പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് തലശ്ശേരി പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് പോസ്റ്റർ പതിച്ചിരിക്കുന്നത്

കണ്ണൂർ:തലശ്ശേരിയിൽ പൊലീസിനെതിരെ മുസ്ലീം യൂത്ത് ലീഗിന്‍റെ പേരിൽ പോസ്റ്റർ പ്രചരണം. കേസന്വേഷണങ്ങളിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് തലശ്ശേരി പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് പോസ്റ്റർ പതിച്ചിരിക്കുന്നത്.
'തലശ്ശേരിയിലെ പൊലീസുകാർ പ്രാഞ്ചിയേട്ടന്മാരാവരുത്, തലശ്ശേരി സവിതാ ജ്വല്ലറി ഉടമ ദിനേശന്‍റെ കൊലയാളികൾ എവിടെ, നഗരത്തിലെ വ്യാപാരിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്താണ്, മുബാറക് സ്കൂൾ മോഷണ കേസിലെ പ്രതികൾ എവിടെ, സിഒടിനസീർ വധശ്രമക്കേസിൽ എംഎൽഎയുടെ കാർ കസ്റ്റഡിയിലെടുക്കാത്ത വകയിലും പൊലീസ് സേനക്ക് ആദരം നൽകിക്കൂടെ എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്. മുസ്ലീം യൂത്ത് ലീഗിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തലശ്ശേരി പഴയ ബസ്റ്റാന്‍റ് ജൂബിലി കോംപ്ലക്സ് പരിസരത്താണ് വ്യാപകമായി പോസ്റ്ററുള്ളത്.