കണ്ണൂർ: തലശ്ശേരി കോടിയേരി ഇല്ലത്ത് താഴയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ.വി. സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വധിച്ചു. കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2008 മാർച്ച് ഏഴിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് മാരകായുധങ്ങളുമായി എത്തി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
ബിജെപി പ്രവർത്തകന്‍റെ കൊലപാതകം: സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം - സിപിഎം പ്രവർത്തകർ
കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. അഞ്ച് പ്രതികൾക്കും ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കേസിലെ ഒന്നാം പ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മൂന്നാം പ്രതി മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), നാലാം പ്രതി മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), അഞ്ചാം പ്രതി വാഴയില്‍ കെ.വിനീഷ് (25), ആറാം പ്രതി പി.കെ.ഷൈജേസ് (28) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട്, അഞ്ച് പ്രതികളായിരുന്ന ഊരാങ്കോട്ടെ നാടിയന്‍ കുനിയില്‍ പാച്ചൂട്ടിയെന്ന കെ.വിജേഷ്(33), ചാലി വീട്ടില്‍ ഷിബിന്‍(30) എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്.