കേരളം

kerala

ETV Bharat / state

നാട്ടില്‍ വിലസി തെരുവ് നായക്കൂട്ടം; വി​ദ്യാർഥികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - ഏഴാംമൈൽ

കണ്ണൂര്‍ തളിപ്പറമ്പില്‍ വി​ദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ച് തെരുവ് നായക്കൂട്ടം. തലനാരിഴയ്‌ക്കാണ് വിദ്യാര്‍ഥികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Stray dog  Stray dogs tries to attack  Kannur  Taliparamba News  Stray dogs tries to attack students  CCTV Visuals  Stray dogs tries to attack Students in Kannur  തെരുവുനായക്കൂട്ടം  തെരുവുനായ  വി​ദ്യാർഥികള്‍  കണ്ണൂര്‍  വി​ദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ച് തെരുവുനായ  ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ  ഏഴാംമൈൽ  തിരുവോണം  സിസിടിവി
നാട്ടില്‍ വിലസി തെരുവുനായക്കൂട്ടം; വി​ദ്യാർഥികള്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By

Published : Sep 10, 2022, 5:25 PM IST

കണ്ണൂര്‍: വി​ദ്യാർഥികളെ തെരുവ് നായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിലാണ് വിദ്യാർഥികളെ തെരുവ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണം മനസിലാക്കി ഓടി രക്ഷപ്പെട്ട ഏഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വിദ്യാര്‍ഥികളെ നായക്കൂട്ടം ആക്രമിക്കുന്നതിന്‍റെ ദൃശ്യം

തിരുവോണ ദിവസമാണ് (08.09.2022) സംഭവം. കാലത്ത് കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർഥികളെ ഓടിച്ചത്. നായകളില്‍ നിന്ന് വി​ദ്യാർഥികള്‍ ഓടി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ABOUT THE AUTHOR

...view details