കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കോർത്തിണക്കിയ സംഗീത ആല്‍ബവുമായി ശ്രീകണ്‌ഠാപുരം പൊലീസ്. 'ലക്ഷ്യമണയുവാൻ' എന്ന പേരിലാണ് ആല്‍ബം യൂ ട്യൂബ് റിലീസ് ചെയ്തത്. പൊലീസും ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും നടത്തുന്ന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ആല്‍ബം. ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ജനങ്ങൾ ജാഗ്രതയും കരുതലും കൈവെടിയരുതെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് ആല്‍ബം നല്‍കുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവരെ ഒറ്റപ്പെടുത്തരുതെന്നും അവരുടെ വേദനകളിൽ ആശ്വാസം പകരണമെന്നും ഗാനത്തിലൂടെ ആവശ്യപ്പെടുന്നു.
കൊവിഡ് കാലം കരുതലോടെ.... സംഗീത ആല്‍ബവുമായി ശ്രീകണ്‌ഠാപുരം പൊലീസ് - കണ്ണൂർ പൊലീസ് ആല്‍ബം
പൊലീസും ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ആല്‍ബം.
![കൊവിഡ് കാലം കരുതലോടെ.... സംഗീത ആല്‍ബവുമായി ശ്രീകണ്‌ഠാപുരം പൊലീസ് covid music album kannur sreekandapuram police lakshyamanayuvan album ലക്ഷ്യമണയുവാൻ മ്യൂസിക് ആല്‍ബം ശ്രീകണ്‌ഠാപുരം പൊലീസ് കണ്ണൂർ പൊലീസ് ആല്‍ബം പൊലീസ് മ്യൂസിക് ആല്‍ബം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8178560-847-8178560-1595754702715.jpg)
ലക്ഷ്യമണയുവാൻ മ്യൂസിക് ആല്‍ബവുമായി ശ്രീകണ്‌ഠാപുരം പൊലീസ്
ലക്ഷ്യമണയുവാൻ മ്യൂസിക് ആല്‍ബവുമായി ശ്രീകണ്‌ഠാപുരം പൊലീസ്
ശ്രീകണ്ഠാപുരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. രാധാകൃഷ്ണനാണ് ഗാനരചന നിർവഹിച്ച് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. പിന്നണി ഗായകൻ ബിജു നാരായണൻ ഗാനം ആലപിച്ചിരിക്കുന്നു. രാഘവൻ ബ്ലാത്തൂരാണ് സംഗീതം. ആർ.കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീകണ്‌ഠാപുരം പൊലീസ് നിർമിച്ച കൊവിഡ് ആൽബം നടൻ മോഹൻലാലിന്‍റെ ആമുഖത്തോടെയാണ് ആരംഭിക്കുന്നത്.
Last Updated : Jul 26, 2020, 3:17 PM IST