കണ്ണൂര്‍:സഹപാഠികളുടെ വീടെന്ന സ്വപ്‌നത്തിനായി ഒന്നിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്‌മാരക ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് വീട് നിർമാണത്തിനായി ഒന്നിച്ചത്. സ്‌കൂളിലെ സഹോദരിമാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കായാണ് വിട് നിര്‍മ്മിക്കുന്നത്.
സഹപാഠികള്‍ക്ക് ഒരു വീട്, ഒന്നിച്ച് ഒരേ മനസോടെ ഇവരിറങ്ങുമ്പോൾ അത് സാധ്യമാകും... - എന്‍എസ്എസ് വളണ്ടിയർമാർ
കണ്ണൂർ ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്‌മാരക ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സഹപാഠികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നേരിട്ടിറങ്ങിയത്.
ആക്രി ചലഞ്ച്, ഫുട്ബോൾ ഷൂട്ടൗട്ട്, ബിരിയാണി ഫെസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വീട് നിര്‍മ്മാണത്തിനുള്ള തുകയുടെ ഒരു ഭാഗം വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്. ഈ തുക ഉപയോഗിച്ച് വീടുപണിയുടെ പ്രാഥമിക ഘട്ടം ഇവര്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരും രംഗത്തുണ്ട്.
വീട് നിര്‍മ്മിക്കാനാവശ്യമായ കൂടുതല്‍ തുക വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. സഹപാഠികളുടെ സ്വപ്‌നം അധികം വൈകാതെ നടപ്പിലാക്കാനും വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നു.