കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 602 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്19

ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 15007 ആയി

kannur reports 602 new corona cases  kannur covid updates  kerala covid updates  covid19  ജില്ലാ കൊവിഡ് കണക്കുകൾ  കേരള കൊവിഡ് കണക്കുകൾ  കൊവിഡ്19  കണ്ണൂർ കൊവിഡ് കണക്കുകൾ
കണ്ണൂരിൽ 602 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 7, 2020, 8:38 PM IST

കണ്ണൂർ: ജില്ലയില്‍ 602 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 547 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 32 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 16 ആരോഗ്യ പ്രവര്‍ത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകള്‍ 15007 ആയി. 1,217 പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗം ഭേദമായവരുടെ ആകെ എണ്ണം 9081 ആയി. കൊവിഡ് ബാധിച്ച് 130 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 5,194 സജീവ കൊവിഡ് രോഗികളാണുള്ളത്.

ABOUT THE AUTHOR

...view details