കണ്ണൂർ: ജില്ലയില്‍ 566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 509 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ആറ് പേര്‍ വിദേശത്തു നിന്നും 34 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കണ്ണൂരിൽ 566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - kerala districts covid updates
509 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്
426 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 21174 ആയി. രോഗം ഭേദമായവരുടെ ആകെ എണ്ണം 14884 ആയി. 5513 പേര്‍ ചികില്‍സയിലുണ്ട്. നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4628 പേര്‍ വീടുകളിലും ബാക്കി 885 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17210 പേരാണ്. ഇതില്‍ 16183 പേര്‍ വീടുകളിലും 1027 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 184963 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 184372 എണ്ണത്തിന്‍റെ ഫലം വന്നു. 591 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.