കണ്ണൂരില്‍ 423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വ്യാപനം കണ്ണൂര്‍
രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്
കണ്ണൂർ: ജില്ലയില്‍ പുതിയതായി 423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,966 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ രോഗമുക്തരായതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതുവരെ ജില്ലയില്‍ 7,373 പേര്‍ ഇതുവരെ രോഗമുക്തരായി. ജില്ലയില്‍ 3,899 പേര്‍ വീടുകളിലും 1166 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.