കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - കണ്ണൂർ

രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ്‌ പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

കണ്ണൂരില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  kannur reports  covid cases  കണ്ണൂർ  കൊവിഡ് 19
കണ്ണൂരില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jul 1, 2020, 9:30 PM IST

കണ്ണൂർ: ജില്ലയില്‍ ബുധനാഴ്‌ച 27 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥരായ ഏഴു പേര്‍ക്കും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം ബാധിച്ചത്. ഇന്ന് ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നാല് പേര്‍ ബിഹാര്‍, ഡല്‍ഹി സ്വദേശികളാണ്. മൂന്ന് പേര്‍ ഗുജറാത്ത്, പഞ്ചാബ്‌, യുപി സ്വദേശികളുമാണ്. ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്നെത്തിയ 38 വയസുകാരിയായ രാമന്തളി സ്വദേശി, ജൂണ്‍ 27ന് ഖത്തറില്‍ നിന്നെത്തിയ 12 വയസുകാരനായ മുണ്ടേരി സ്വദേശി, 37 വയസുകാരനായ തൃപ്പങ്ങോട്ടൂര്‍ സ്വദേശി, ഖത്തറില്‍ നിന്നെത്തിയ 50 വയസുകാരനായ തൃപ്പങ്ങോട്ടൂര്‍ സ്വദേശി, ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്നെത്തിയ 43 വയസുകാരനായ കതിരൂര്‍ സ്വദേശി, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നെത്തിയ 48 വയസുകാരനായ ചെറുകുന്ന് സ്വദേശി, ജൂണ്‍ 23ന് ദുബായില്‍ നിന്നെത്തിയ 47 വയസുകാരനായ ചൊക്ലി സ്വദേശി, ജൂണ്‍ 28ന് അബുദാബിയില്‍ നിന്നെത്തിയ 60 വയസുകാരനായ പെരളശ്ശേരി സ്വദേശി, ജൂണ്‍ 24ന് ദുബായില്‍ നിന്നെത്തിയ 30 വയസുകാരനായ പള്ളിക്കുളം സ്വദേശി, ജൂണ്‍ 19ന് കുവൈറ്റില്‍ നിന്നെത്തിയ 55 വയസുകാരനായ രാമന്തളി സ്വദേശി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 17ന് ബഹറിനില്‍ നിന്നെത്തിയ 34 വയസുകാരനായ പടന്നക്കര കരിയാട് സ്വദേശി, സൗദി അറേബ്യയില്‍ നിന്നെത്തിയ 33 വയസുകാരനായ ചിറക്കല്‍ സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നെത്തിയ 13 പേര്‍.

ജൂണ്‍ 18ന് കൂര്‍ഗില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശിയായ ഒരു വയസുകാരി, ജൂണ്‍ 23ന് ചെന്നൈയില്‍ നിന്ന് എത്തിയ ചുണ്ടങ്ങാപൊയില്‍ സ്വദേശികള്‍, ജൂണ്‍ 25ന് ബെംഗളൂരുവില്‍ നിന്നെത്തിയ 24 വയസുകാരനായ പഴശ്ശി സ്വദേശി, ജൂണ്‍ 27ന് ചെന്നൈയില്‍ നിന്ന് എത്തിയ 61 വയസുകാരനായ ചൊക്ലി സ്വദേശി, ജൂണ്‍ 27ന് മൈസൂരില്‍ നിന്നെത്തിയ 39 വയസുകാരനായ കോട്ടയം മലബാര്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. 55 വയസുകാരനായ കീച്ചേരി സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. ജില്ലയില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 498 ആയി. ഇതില്‍ 292 പേര്‍ക്ക് രോഗം ഭേദമായി. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശികളായ 62 വയസുകാരി, 36 വയസുകാരി, 10 വയസുകാരി, രണ്ട് വയസുകാരി, 46 വയസുകാരി, പയ്യന്നൂര്‍ സ്വദേശി 26 വയസുകാരന്‍, മാലൂര്‍ സ്വദേശി 53 വയസുകാരന്‍, ആന്തൂര്‍ സ്വദേശി 40 വയസുകാരന്‍, മുണ്ടേരി സ്വദേശി 67 വയസുകാരന്‍, മാട്ടൂല്‍ സ്വദേശികളായ 23 വയസുകാരന്‍, 45വയസുകാരന്‍, ചപ്പാരപ്പടവ് സ്വദേശി 32 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22,801 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 89 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 177 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആര്‍മി ആശുപത്രിയില്‍ നാല്‌ പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ മൂന്ന്‌ പേരും വീടുകളില്‍ 22,459 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 14,845 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,969 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 13,124 എണ്ണം നെഗറ്റീവാണ്. 876 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details