കണ്ണൂരിൽ 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കേരള കൊവിഡ് കണക്ക്
195 പോസിറ്റീവ് കേസുകളിൽ 173ഉം സമ്പർക്ക രോഗബാധിതരാണ്. ഇതോടെ ജില്ലയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 4,940 ആയി ഉയർന്നു.
കണ്ണൂർ: ജില്ലയില്‍ 195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 173 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 25,288 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 93 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 19,888 ആയി. 110 പേരാണ് കൊവിഡ് മൂലം ജില്ലയിൽ മരണപ്പെട്ടത്. നിലവിൽ 4,940 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിലെ നിലവിലുള്ള സജീവ കൊവിഡ് കേസുകളില്‍ 4,074 പേര്‍ വീടുകളിലും ബാക്കി 866 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,209 പേരാണ്. ഇതില്‍ 19,256 പേര്‍ വീടുകളിലും 953 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 2,16,911 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,16,696 എണ്ണത്തിന്‍റെ ഫലം വന്നു. 215 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.