കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ മഴ ശക്തം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കനത്ത മഴയെ തുടര്‍ന്ന് 1817 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരില്‍ മഴ ശക്തം  കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു  ദുരിതാശ്വാസ ക്യാമ്പുകള്‍  കണ്ണൂര്‍  kannur  rain  relocated
കണ്ണൂരില്‍ മഴ ശക്തം; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

By

Published : Aug 10, 2020, 8:58 AM IST

കണ്ണൂര്‍: ജില്ലയില്‍ മഴ ശക്തമായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 1817 കുടുംബങ്ങളില്‍ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളില്‍ നിന്നായി 86 പേര്‍ ക്യാമ്പുകളിലും കഴിയുന്നുണ്ട്. കനത്ത മഴയില്‍ 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തിക്കുന്നത്.

തലശ്ശേരി താലൂക്കിലെ 13 വില്ലേജുകളില്‍ നിന്നായി 406 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണാടിപറമ്പ, കണ്ണപുരം ഭാഗങ്ങളില്‍ കുന്നിടിഞ്ഞ് നാശനഷ്ടങ്ങളുണ്ടായി. കണ്ണാടിപ്പറമ്പില്‍ ഒരു കിണര്‍ പൂര്‍ണമായും മണ്ണ് മൂടി. ഒരു വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശിവപുരം വില്ലേജില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു.

പയ്യന്നൂര്‍ താലൂക്കില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുതാഴത്ത് ഒരു വീട് ഭാഗികമായി തകര്‍ന്നു. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രാമന്തളി കക്കംപാറയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇരിട്ടി താലൂക്കില്‍ 142 കുടുംബങ്ങളില്‍ നിന്നായി 538 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 88 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ABOUT THE AUTHOR

...view details