കണ്ണൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോമത്തുപാറ സ്വദേശി ആബിദിന്റെ വാടക വീട്ടിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സാമൂഹ്യമാധ്യമം വഴി മതവിദ്വേഷ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് തീവ്രവാദ വിരുദ്ധസേനയുടെ പരിശോധന.
ഇന്നലെ വൈകിട്ടോടെയാണ് കൊച്ചിയില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സംഘം കണ്ണൂരിലെത്തി പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആബിദിന് തീവ്രവിരുദ്ധ സ്‌ക്വാഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.