കണ്ണൂർ: തളിപ്പറമ്പിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്‌തു. ബദരിയ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ഇബ്രാഹിം(50)നെയാണ് തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്‍ അറസ്റ്റു ചെയ്‌തത്.
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കൻ അറസ്റ്റില്‍ - കണ്ണൂർ പീഡനം
പെണ്‍കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് പീഡിപ്പിച്ചത്
ബുധനാഴ്‌ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരന്‍റെ ഭാര്യയുടെ കാലു വേദന മാറ്റിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിലെത്തിയത്. തുടർന്ന് പെണ്‍കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പെൺകുട്ടിയും മാതാവിന്‍റെ സഹോദരന്‍റെ ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തു.