കണ്ണൂരിൽ കലക്‌ടറുടെ നേതൃത്വത്തിൽ സമാധാനയോഗം 11 മണിക്ക്
രാവിലെ 11 മണിക്കാണ് കലക്ടർ മുഴുവൻ രാഷ്ട്രീയകക്ഷികളുടെയും നേതാക്കളെ സമാധാനയോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കണ്ണൂരിൽ കലക്‌ടറുടെ നേതൃത്വത്തിൽ സമാധാനയോഗം 11 മണിക്ക്
കണ്ണൂർ: കൂത്തുപറമ്പ് പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് സമാധാന യോഗം ചേരും. രാവിലെ 11 മണിക്കാണ് കലക്ടർ മുഴുവൻ രാഷ്ട്രീയകക്ഷികളുടെയും നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തും ശേഷവും ജില്ലയിൽ വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.