തലശ്ശേരി ഒ വി റോഡ് പുനർനിർമ്മാണം ; രണ്ടാംഘട്ടം ആരംഭിച്ചു - reconstruction
സംഗമം ജംങ്ഷൻ മുതൽ ചിത്ര വാണി തീയേറ്റർ പരിസരം വരെ വാഹന ഗതാഗതം നിരോധിച്ചാണ് ഒ വി റോഡിന്‍റെ പുനർനിർമ്മാണം നടത്തുന്നത്.
തലശ്ശേരി : നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒ വി റോഡിന്‍റെ രണ്ടാംഘട്ട പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. സംഗമം ജംങ്ഷൻ മുതൽ ചിത്ര വാണി തീയേറ്റർ പരിസരം വരെ വാഹന ഗതാഗതം നിരോധിച്ചാണ് പുനർനിർമ്മാണം നടത്തുന്നത്. ഈ ഭാഗത്തെ റോഡ് അടയ്ക്കുന്നതിനാൽ ഇതേ വരെ ഗതാഗതം നിരോധിച്ചിരുന്ന സംഗമം ജങ്ഷൻ മുതൽ പുതിയ ബസ് സ്റ്റാന്‍റ് വരെയുള്ള റോഡ് ഇന്ന് രാവിലെ മുതൽ തുറന്ന് നൽകിയിട്ടുണ്ട്. ഇരുവശത്തും കേന്ദ്രീകൃത ഓവ് ചാലും പ്രധാന റോഡിനോട് ചേർന്ന് ഇന്‍റർലോക്ക് പാകിയ വഴിയും ഒരുക്കിയതിനാൽ ഒന്നാം ഘട്ട പ്രവർത്തനത്തിൽ തന്നെ ഒ.വി റോഡിന്‍റെ മുഖഛായ തന്നെ മാറിയിരുന്നു.