കണ്ണൂർ:കൊവിഡ് കാലത്ത് തൊഴിൽ നിലച്ച ക്ഷേത്ര വാദ്യകലാകാരൻമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു. ക്ഷേത്ര വാദ്യകലാ അക്കാദമി നൽകുന്ന ഓണക്കിന്‍റെ വിതരണോദ്ഘാടനം 105 വയസിന്‍റെ നിറവിൽ കഴിയുന്ന പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിച്ചു. കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് ജൂൺ മുതൽ അഞ്ച് മാസം തുടർച്ചയായി 1000 രൂപയുടെ കിറ്റ് നൽകി വരുന്നുണ്ട്. ഇതിന് പുറമെയാണ് ഓണത്തിന് എല്ലാ അംഗങ്ങൾക്കും പ്രത്യേകം കിറ്റ് നൽകുന്നത്.
ക്ഷേത്ര വാദ്യകലാകാരൻമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു - onam kit
ഓണക്കിന്‍റെ വിതരണോദ്ഘാടനം 105 വയസിന്‍റെ നിറവിൽ കഴിയുന്ന പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിച്ചു
ക്ഷേത്ര വാദ്യകലാകാരൻമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു
ക്ഷേത്ര വാദ്യകലാകാരൻമാരുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘടന തന്നെ വാദ്യകലാകാരൻമാർക്ക് സഹായവുമായി രംഗത്തെത്തുകയായിരുന്നു. ചടങ്ങിൽ കലാണ്ഡലം ശിവദാസൻ കാഞ്ഞിലശ്ശേരി, വിനോദ് കാഞ്ഞിലശ്ശേരി, പത്മനാഭൻ നന്മണ്ട, വിജയൻ മാരാർ, മുചുകുന്ന് ശശി, കടമേരി ഉണ്ണികൃഷണൻ, പ്രജീഷ് കാർത്തികപ്പള്ളി, സുജിത് കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.