കണ്ണൂർ:കൊവിഡ് മുക്തി നേടിയ പാപ്പിനിശേരി സ്വദേശി മരിച്ചു. പുതിയകാവിന് പടിഞ്ഞാറെ രാമാലയത്തിൽ പോരയിൽ കുഞ്ഞിരാമൻ നമ്പ്യാർ( 81) ആണ് മരിച്ചത്.
കൊവിഡ് മുക്തി നേടിയ കണ്ണൂർ സ്വദേശി മരിച്ചു - കൊവിഡ്]
ഡൽഹിയിൽ നിന്ന് നാട്ടിലെത്തി പരിശോധനയിൽ കൊവിഡ് പോസറ്റീവായതിനെ തുടർന്ന് 14ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
![കൊവിഡ് മുക്തി നേടിയ കണ്ണൂർ സ്വദേശി മരിച്ചു Kannur native dies in covid\ കൊവിഡ് മുക്തി നേടിയ കണ്ണൂർ സ്വദേശി മരിച്ചു കൊവിഡ്] covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7787039-306-7787039-1593198170270.jpg)
കുഞ്ഞിരാമൻ
ഡൽഹിയിൽ നിന്ന് നാട്ടിലെത്തി പരിശോധനയിൽ കൊവിഡ് പോസറ്റീവായതിനെ തുടർന്ന് 14ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. ഇതിനിടയിൽ വൃക്കരോഗവും പ്രമേഹവും മൂർഛിക്കുകയുകയും സോഡിയം കുറയുകയും ചെയ്താണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്കാര ചടങ്ങുകൾ ആരോഗ്യ വകുപ്പ് അധികാരികളുടെ നിർദേശം അനുസരിച്ച് നടക്കും.