കേരളം

kerala

ETV Bharat / state

ചെലവ് പതിനായിരം രൂപ, മൈലേജ് 45 കി.മീ ; 1000 സിസി ബൈക്ക് രൂപകല്‍പ്പന ചെയ്‌ത് 9ാം ക്ലാസുകാരന്‍ റോമിയോ ജോര്‍ജ് - കൊവിഡ് കാലത്ത് ബൈക്കുണ്ടാക്കി

Romeo George from Kannur built a Cycle Bike : കണ്ണൂര്‍ പാടിയോട്ടുചാൽ കരിപ്പോട്ടെ റോമിയോ ജോർജ് എന്ന ഒമ്പതാം ക്ലാസുകാരന്‍ വാഹനക്കമ്പം തലയ്ക്കുപിടിച്ച് ഒറിജിനലിനെ വെല്ലുന്ന സൈക്കിൾ ബൈക്ക് നിർമിച്ചിരിക്കുകയാണ്

The ninth grader has built a cycle bike  Romeo George from Kannur cycle bike  cycle bike made bye student  kannur 9th student built cycle bike  cycle bike Romeo George from Kannur  cycle bike romeo George kannur  സൈക്കിൾ ബൈക്ക് നിർമാണം  കണ്ണൂർ സൈക്കിൾ ബൈക്ക് നിർമാണം  കണ്ണൂർ ബൈക്ക് നിർമാണം  റോമിയോ ജോർജ് സൈക്കിൾ ബൈക്ക്  റോമിയോ ജോർജ് ബൈക്ക്
The ninth grader has built a cycle bike that beats the original

By ETV Bharat Kerala Team

Published : Nov 16, 2023, 8:19 PM IST

1000 സിസി ബൈക്ക് രൂപകല്‍പ്പന ചെയ്‌ത് 9ാം ക്ലാസുകാരന്‍ റോമിയോ ജോര്‍ജ്

കണ്ണൂർ :പാടിയോട്ടുചാൽ കരിപ്പോട്ടെ റോമിയോ ജോർജ് എന്ന ഒമ്പതാം ക്ലാസുകാരൻ ഒറിജിനലിനെ വെല്ലുന്ന സൈക്കിൾ ബൈക്ക് നിർമിച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് മറ്റുകുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് പിറകെ പോയപ്പോൾ റോമിയോ യൂട്യൂബിൽ തിരഞ്ഞത് ബൈക്ക് നിർമ്മാണത്തെ കുറിച്ചായിരുന്നു.

ചെറുപ്പം മുതലേ വാഹനങ്ങളോട് ആയിരുന്നു റോമിയോയ്ക്ക്‌ ഇഷ്ടം. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നുതന്നെ ബൈക്കുകളുടെ പ്രവര്‍ത്തനതന്ത്രവും രൂപകല്‍പ്പനയും അവന്‍ പഠിച്ചെടുത്തു. വാഹനക്കമ്പം തലയ്ക്ക്‌ പിടിച്ച റോമിയോ സ്വന്തമായി ഒരു ബൈക്ക് നിർമിക്കാൻ തീരുമാനിച്ചു.

ഇതിന് കുടുംബവും കട്ടയ്‌ക്ക് കൂടെനിന്നു. റോമിയോയുടെ ഇഷ്ടം മനസിലാക്കിയ അയൽവാസി ഒരു പഴയ എഞ്ചിനും ടയറുകളും നല്‍കി. ഓൺലൈനായി സൈലൻസര്‍ വാങ്ങി. കൂടാതെ പഴയ സൈക്കിളിന്‍റെ സീറ്റുകളടക്കം ശേഖരിച്ചു (Romeo George from Kannur built a Cycle Bike).

ജി ഐ പൈപ്പാണ് ബൈക്കിന്‍റെ ബോഡിയും പെട്രോൾ ടാങ്കും. അതുകൊണ്ട് ഒറ്റനോട്ടത്തിൽ പെട്രോൾ ടാങ്ക് കണ്ടുപിടിക്കാൻ പറ്റില്ല. രണ്ടുലിറ്റർ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടാങ്ക്. വണ്ടിക്ക് 45 കിലോമീറ്ററോളം മൈലേജ് ലഭിക്കുന്നുണ്ടെന്ന് റോമിയോ പറയുന്നു.

പാഷൻ പ്ലസിന്‍റെ എഞ്ചിനാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻപിലുള്ള ടയർ സ്‌പ്ലെന്‍ഡറിന്‍റേതും ബാക്കിൽ പാഷൻ പ്ലസിന്‍റേതും ആണ്. പഴയ സൈക്കിളിന്‍റെ സീറ്റുകളാണ് ബൈക്കിനുവേണ്ടി ഉപയോഗിച്ചത്. ഹോണിന് പകരമായി സൈക്കിൾ ബെല്ലും. 1000 സി സി ഉള്ള ബൈക്കിന് നാല് ഗിയറുകൾ ആണുള്ളത്.

ക്ലച്ചും ബ്രേക്കും കുറ്റമറ്റതാണ്. 2 മാസം കൊണ്ടാണ് വീട്ടിൽ സ്വന്തമായി ഒരു ബൈക്ക് എന്ന സ്വപ്നം റോമിയോ പൂർത്തീകരിച്ചത്. ചുരുക്കി പറഞ്ഞാൽ ഏതാണ്ട് പതിനായിരം രൂപ മാത്രമേ ബൈക്കിന് ചെലവ് വന്നിട്ടുള്ളൂ. സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും രണ്ടുവർഷങ്ങൾക്കിപ്പുറമാണ് റോമിയോയുടെ ബൈക്ക് നാട്ടിൽ ഹിറ്റ്‌ ആകുന്നത്.

ABOUT THE AUTHOR

...view details