കണ്ണൂര്‍:കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം നിലച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി ചെലവില്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണമാണ് നിലച്ചത്. ജവഹർ സ്റ്റേഡിയത്തിനടുത്തുള്ള സ്വാതന്ത്ര്യസമര സ്‌തൂപത്തിന് സമീപവും എസ്എൻ പാർക്ക് റോഡിൽ പഴയ പീതാംബര പാർക്കിന് സമീപവുമായാണ് കേന്ദ്രങ്ങളുടെ നിര്‍മാണം.
2020 ഒക്‌ടോബറിലാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത പൂനെ ആസ്ഥാനമായ അഡി സ്ഫോറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം ആഴത്തില്‍ മണ്ണെടുത്ത് അണ്ടര്‍ ഗ്രൗണ്ട് പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.