കണ്ണൂർ: തളിപ്പറമ്പില്‍ അതിഥി തൊഴിലാളിയുടെ ആറ് വയുസുള്ള മകളെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. മലപ്പുറം എരമംഗലം സ്വദേശി കൂവ്വക്കാട്ടില്‍ നാരായണൻ (45) ആണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ തളിപ്പറമ്പ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തളിപ്പറമ്പ് പരിയാരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ആറ് വയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്.
അതിഥി തൊഴിലാളിയുടെ ആറ് വയസുള്ള മകളെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍ - kannur posco case
മലപ്പുറം എരമംഗലം സ്വദേശി കൂവ്വക്കാട്ടില്‍ നാരായണൻ (45) ആണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ തളിപ്പറമ്പ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
![അതിഥി തൊഴിലാളിയുടെ ആറ് വയസുള്ള മകളെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍ തളിപ്പറമ്പ് ബലാത്സംഗം വാർത്ത ഇതര സംസ്ഥാനക്കാരിയെ ബലാത്സംഗം ചെയ്തു തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ thalliparamb police station kannur posco case migrant girl rape news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7683177-752-7683177-1592561726915.jpg)
ഇക്കഴിഞ്ഞ 17നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. അസം സ്വദേശിനിയാണ് പീഡനത്തിനിരയായ ബാലിക. പപ്പട കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മയോടൊപ്പം പോയതാണ് കുട്ടി. അമ്മ കമ്പനിക്കുള്ളില്‍ ജോലി ചെയ്യുന്ന സമയത്ത് പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് നാരായണൻ കൂട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സ്വാഭാവത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഗുരുവായൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്ഐ പി.സി സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടി. ഉച്ചയോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.