കണ്ണൂര്‍: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും അമ്മയേയും യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവര്‍ക്കാണ് കുത്തേറ്റത്. മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രണയം നിരസിച്ചു: അമ്മയേയും മകളെയും യുവാവ് വീട്ടില്‍ കയറി കുത്തിപ്പരിക്കേൽപ്പിച്ചു - മാഹി ചെറുകല്ലായി
ന്യൂമാഹി സ്വദേശികളായ പെണ്‍കുട്ടിക്കും, മാതാവിനുമാണ് യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
പ്രണയം നിരസിച്ചു; പെണ്‍കുട്ടിയേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മാഹി തലശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വഷണം.