കണ്ണൂരിൽ കോൺഗ്രസ് ഓഫിസ് കത്തിനശിച്ചു - സിപിഎം പ്രവർത്തകർ
മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫിസിനാണ് തീപിടിച്ചത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു
കണ്ണൂരിൽ കോൺഗ്രസ് ഓഫിസ് തീയിട്ട് നശിപ്പിച്ചു
കണ്ണൂർ:കണ്ണൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ വീണ്ടും അക്രമണം. ബുധനാഴ്‌ച രാത്രിയാണ് മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫിസ് തീപിടിച്ചത്. ഫർണിച്ചർ, കസേരകൾ, മേശകൾ, പുസ്തകങ്ങൾ എന്നിവ കത്തിനശിച്ചു. ടിവി ഉൾപ്പടെ അടിച്ച് തകർത്ത നിലയിലാണ്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.