കണ്ണൂർ: പെൻഷൻ തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ. ആരോപണം ഉയർന്നതിനെ തുടർന്ന് ബാങ്ക് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് വന്നാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി മനസിലാക്കാൻ കഴിയും. മരിച്ചു പോയ മൂന്ന് പേരുടെ തുക ജീവനക്കാരി തിരിച്ച് അടച്ചിട്ടുണ്ട്. മൂന്ന് പേരുടെ പണം തിരിച്ച് അടച്ച വ്യക്തി ഒരാളുടെ പണം അപഹരിക്കുമോ എന്ന സംശയമുണ്ടെന്നും ജയരാജൻ പറഞ്ഞു.
പെൻഷൻ തട്ടിപ്പ് കേസ്; തെറ്റുകാരെ പാർട്ടി സംരക്ഷിക്കില്ലെന്ന് എം.വി ജയരാജൻ - cpm kannur state secretary
ബിജെപിയും കോൺഗ്രസും പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ ആരോപണം തിരിച്ചു വിടാൻ ബിജെപിക്കാർ ശ്രമിച്ചെന്നും ജയരാജൻ പറഞ്ഞു.
![പെൻഷൻ തട്ടിപ്പ് കേസ്; തെറ്റുകാരെ പാർട്ടി സംരക്ഷിക്കില്ലെന്ന് എം.വി ജയരാജൻ പെൻഷൻ തട്ടിപ്പ് കേസ് കണ്ണൂർ ബാങ്ക് പെൻഷൻ തട്ടിപ്പ് കേസ് എം.വി ജയരാജൻ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി kannur pension fraud case kannur bank pension case news cpm kannur state secretary m v jayarajan statement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7823338-378-7823338-1593444731158.jpg)
സിപിഎം മുൻ വിധിയോടെ ആരോപണത്തെ കാണുന്നില്ല. ബോധപൂർവമാണോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് അറിയേണ്ടതുണ്ട്. ബിജെപിയും കോൺഗ്രസും അപവാദ പ്രചാരണം നടത്തുകയാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം. ബിജെപിയും കോൺഗ്രസും പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ ആരോപണം തിരിച്ചു വിടാൻ ബിജെപിക്കാർ ശ്രമിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പണം വാങ്ങിയത് എന്ന് പറയാൻ നിർബന്ധിച്ചു. രാഷ്ട്രീയമായ ആക്ഷേപങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രചാരണമാണെന്നും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.