കണ്ണൂർ:കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിൽ ഒരുങ്ങിയ കുട്ടികളുടെ റൈഡുകൾ, ടൂറിസം രംഗത്ത് പുത്തൻ ഉണർവ് ആകുന്നു. വെള്ളത്തില്‍ ഓടുന്ന ഇലക്‌ട്രിക്ക് ബംബര്‍ കാറാണ് കേന്ദ്രത്തിലെ മുഖ്യ ആകർഷണം. ഇതിനു പുറമേ അക്വാ റോളര്‍, പെഡല്‍ ബോട്ട് എന്നിവയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
വാട്ടര്‍ ലെവല്‍ സൈക്കിള്‍ മുതല്‍ ഇംഫാറ്റിബിള്‍ ബോട്ടുകള്‍ വരെ; ടൂറിസം രംഗത്ത് തിളങ്ങാനൊരുങ്ങി കണ്ണൂരിലെ കയാക്കിങ് കേന്ദ്രം - കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത
കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിൽ വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ടാക്‌സി, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ തുടങ്ങിയ റൈഡുകള്‍ ടൂറിസം രംഗത്ത് പുത്തൻ ഉണർവ് ആകുന്നു
![വാട്ടര്‍ ലെവല്‍ സൈക്കിള്‍ മുതല്‍ ഇംഫാറ്റിബിള്‍ ബോട്ടുകള്‍ വരെ; ടൂറിസം രംഗത്ത് തിളങ്ങാനൊരുങ്ങി കണ്ണൂരിലെ കയാക്കിങ് കേന്ദ്രം kayaking kannur kattamballi kayaking kayaking center inauguration kayaking center inauguration in kannur water level cycling inflatable boat pedal boats water taxi latest tourism news latest news in kannur latest news today വാട്ടര്‍ ലെവല്‍ സൈക്കിള്‍ ഇംഫാറ്റിബിള്‍ ബോട്ടുകള്‍ കണ്ണൂരിലെ കയാക്കിങ് കയാക്കിങ് പെഡല്‍ ബോട്ടുകള്‍ വാട്ടര്‍ ടാക്‌സി ഇലക്‌ട്രിക്ക് ബംബര്‍ കാറാണ് അക്വാ റോളര്‍ കണ്ണൂർ ടൂറിസം കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16743112-thumbnail-3x2-ydc.jpg)
ഒരേസമയം, 10 പേർക്ക് വീതം ഓരോ റൈഡുകളിലും ഉല്ലസിക്കാനാകും. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ കേന്ദ്രം രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്‍റര്‍ നിര്‍മിച്ചത്. മുതിര്‍ന്നവര്‍ക്കുള്ള വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ടാക്‌സി, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള റൈഡ് (മുകളില്‍ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബര്‍ബോട്ടുകള്‍) തുടങ്ങിയവയും ഇവിടെയുണ്ട്.