കണ്ണൂർ : കക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസായ ബിടിആർ സ്‌മാരക മന്ദിരത്തിനുനേരെ ആക്രമണം. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഇതിനുപിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ ആരോപിച്ചു.
കണ്ണൂരില്‍ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം : പിന്നില്‍ കോണ്‍ഗ്രസെന്ന് എം.വി ജയരാജന്‍
പുലർച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്, സംഭവത്തില്‍ പൊലീസ് കേസെടുത്തു
കക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം
Also Read പേരാമ്പ്രയില്‍ സിപിഎം ഓഫിസിന് തീയിട്ടു ; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം
ആക്രമണത്തില്‍ പാര്‍ട്ടി ഓഫിസിന്‍റെ ജനല്‍ ചില്ലുകൾ തകർന്നു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ, ഏരിയ സെക്രട്ടറി കെ.പി സുധാകരൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.