കണ്ണൂര്‍ :സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. കണ്ണൂര്‍ മാടായിപാറയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. അഞ്ച് സര്‍വേ കല്ലുകളാണ് ഈ നിലയില്‍ കണ്ടെത്തിയത്.
ALSO READ:മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച
ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ സ്ഥിതി ചെയ്‌തിരുന്നത്. പിഴുത് മാറ്റിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15 ദിവസം മുന്‍പാണ് ഇവിടെ കല്ലുകള്‍ സ്ഥാപിച്ചത്. ശക്തമായ പ്രതിഷേധം ഉണ്ടാവുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തിരുന്നു.