കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി - ജീപ്പ്

പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്

കണ്ണൂരില്‍ ജിപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

By

Published : Jul 21, 2019, 11:55 PM IST

കണ്ണൂര്‍: കണ്ണൂർ ഇരിട്ടി ഉളിക്കലിലെ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിനെയാണ് കാണാതായത്. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ തുടരുകയാണ്

ഞായറാഴ്ച ഉച്ചയോടെ മാട്ടറയിൽ നിന്നും മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഷാജു കാരിത്തടം, വിൽസൺ പള്ളിപ്പുറം ,ജോയിലറ്റ് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ഇവര്‍ നീന്തി രക്ഷപ്പെട്ടു. ഷാജു വാണ് ജീപ്പ് ഓടിച്ചത്.

ABOUT THE AUTHOR

...view details