കണ്ണൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ - gold cae news
35 ലക്ഷം രൂപ വിലയുള്ള 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35 ലക്ഷം രൂപ വില വരുന്ന സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം രൂപ വിലയുള്ള 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണക്കടത്ത് നിരന്തരം നടക്കുന്നുണ്ട്. ഇതിനിടെയാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. കേസ് അന്വേഷണത്തിൽ സിസിടിവി അടക്കം പരിശോധിച്ച് വരികയാണ്.