കേരളം

kerala

ETV Bharat / state

'കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തും'; കണ്ണൂർ വിമാനത്താവളത്തിൽ വികസന സാധ്യത തുറന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌

Kannur Airport Air India with more services: ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂർ എയർപോർട്ടിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു

kannur international airport  kannur airport  air india express  air india express kannur airport  കണ്ണൂർ വിമാനത്താവളം  കണ്ണൂർ വിമാനത്താവളം എയർ ഇന്ത്യ എക്‌സ്‌പ്രസ്  എയർ ഇന്ത്യ സർവീസുകൾ  വിമാനത്താവളം  airport  Kannur Airport Air India with more services
Kannur Airport Air India with more services

By ETV Bharat Kerala Team

Published : Nov 10, 2023, 5:41 PM IST

ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് സംസാരിക്കുന്നു

കണ്ണൂർ: കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് (Kannur Airport Air India with more services). എയർ ഇന്ത്യ കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തുമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുഖാമുഖത്തിൽ അധികാരികൾ ബന്ധപ്പെട്ടവരെ അറിയിച്ചു. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂരിൽ നിന്ന് ആഭ്യന്തര സർവീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു.

എയർ ഇന്ത്യ എക്‌സ്‌പ്രസ് (air India express) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 15 മുതൽ ദിവസവും ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത സർവീസുകളും മാലിദ്വീപ്, സിംഗപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പരിഗണിക്കും.

വടക്കേ മലബാറിന്‍റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുന്നതിന് പാൻ ഇന്ത്യ ശൃംഖലയിൽ ആവശ്യമായ സഹായം നൽകുമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുവാൻ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിന്‍റെ പരമാവധി സർവീസ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെടുത്താൻ വേണ്ടി എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായി മുഖാമുഖം സംഘടിപ്പിച്ചത്.

നാലര വർഷം മുൻപാണ് വടക്കൻ മലബാറിൽ വലിയ വികസന സാധ്യത തുറന്നിട്ട്‌ കൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടക്കമായത്. ആദ്യ ഘട്ടത്തിൽ 9 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്‌തത്. പിന്നീട് കൊവിഡിനെ തുടർന്ന് രണ്ടര വർഷത്തോളം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ ആകെ മന്ദഗതിയിൽ ആവുകയായിരുന്നു.

പിന്നീട് യാത്രക്കാർ കുറഞ്ഞു. വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് മറ്റ് വിമാനത്താവളങ്ങളേക്കാൾ കൂടി. പ്രവർത്തനം ആരംഭിച്ച് മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്ക് എത്താനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും പോയിന്‍റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. കൂടാതെ 60 ശതമാനത്തോളം യാത്രകൾ ഉണ്ടായിരുന്ന ഗോഎയർ എന്ന വിമാനവും നിർത്തി.

തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി കണ്ണൂർ വിമാനത്താവളം അഭിമുഖീകരിക്കേണ്ടിവന്നു. വിമാനത്താവളത്തിന്‍റെ വായ്‌പ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകിയെങ്കിലും അതും എവിടെയും എത്തിയില്ല. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഗതാഗത വകുപ്പ് വഴിയാണ് വിമാനത്താവള കമ്പനിയായ കിയാലിന് സർക്കാർ ധനസഹായം എത്തിയത്. ഇതിനിടയിലാണ് വിമാനത്താവളത്തിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ അറിയിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details