കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു - കണ്ണൂര്‍

2016ൽ എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് അബ്ദുൾ റൗഫ്.

കണ്ണൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു

By

Published : Jul 30, 2019, 1:18 AM IST

Updated : Jul 30, 2019, 3:34 AM IST

കണ്ണൂര്‍: എസ്‌ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു. കണ്ണൂർ സിറ്റി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫ് ആണ് വെട്ടേറ്റ് മരിച്ചത്. 2016ൽ എസ്‌ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഇയാള്‍. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്. കഞ്ചാവ്, മയക്ക് മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കട്ട റൗഫ്.

Last Updated : Jul 30, 2019, 3:34 AM IST

ABOUT THE AUTHOR

...view details