കണ്ണൂർ:കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്‍റെയും കൊള്ളയുടെയും രഹസ്യങ്ങൾ പുറത്ത്. വാട്സ് ആപ്പ് ഗ്രൂപ്പിൽ കൈമാറിയ ശബ്ദ സന്ദേശങ്ങളാണ് പുറത്ത് വന്നത്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട അർജ്ജുന്‍ ആയങ്കിയും സംഘവും ഇടുന്ന സ്കെച്ചിന്‍റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Also read: 'സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ അറിയാം', അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്
ശബ്‌ദസന്ദേശത്തിന്‍റെ പൂർണരൂപം
"സക്കീർക്കാ..നസീറിനോട് ഓകെ പറയുക, ആരു പറഞ്ഞാലും കൊടുക്കാം എന്ന് പറയുക. സാധനം കിട്ടിക്കഴിഞ്ഞ് എയർപോർട്ടിൽ കയറിയാലുടന്‍ ഫസലിനെ വിളിക്കണം. തരേണ്ടത് ഫസലാണ്. അന്നോ പിറ്റേന്നോ കണ്ണൂരിലേക്ക് അയക്കും അവിടെ എല്ലാം റെഡിയാക്കിയിട്ടുണ്ട്.ഫസൽ ദുബായിയിൽ തന്നെ ഉള്ള ആളാണ്. നിങ്ങളെ നേരിട്ട് വന്ന് കാണും കൂട്ടിക്കൊണ്ടുപോകും ഫസലിനെയാണ് വിളിക്കേണ്ടത്.
രാമനാട്ടുകര സ്വർണക്കടത്ത്; സംഘത്തിന്‍റെ വാട്‌സ്ആപ്പ് ശബ്‌ദരേഖകൾ പുറത്ത് ഓകെ ഓകെ ഫോൺ ഓണിൽ തന്നെ വെക്കണം. ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം അർജുൻ വിളിച്ചാൽ ഫോൺ എടുക്കുക ഫസൽ വിളിച്ചാൽ ഫോൺ എടുക്കുക. ഗോൾഡ് ടീമിന്‍റെ അടുത്തു പോകുന്നതിനു മുൻപ് മെസേജ് ചെയ്യുക. അവർ വിളിക്കും, രാത്രിക്ക് ടിക്കറ്റ് കൺഫേം ആകുന്നുണ്ട്. അതുകൊണ്ട് ഇന്ന് സാധനം അടിക്കേണ്ട, റഡിഫുൾ ഓൺ ആയിരിക്കുക റഡിയായിട്ട് നിന്നോ എയർപോർടിൽ എത്തിയാൽ ഫസലിനെ വിളിക്കുക, ഫസലിന് സാധനം കൊടുക്കുക എന്നേയോ അർജ്ജുന്‍ ആയങ്കിയെയോ വിവരം അറിയിക്കുക.
ഗോൾഡിന്റെ പാർട്ടിന്‍റെ അടുത്തള്ളപ്പോ നമ്മളെ കോൺടാക്ട് ചെയ്യരുത് ഗെയിം ഫോൾ ആവും. ഓകേ.ആരു വിളിച്ചാലും ഒകെ പറയുക നസീർ പറഞ്ഞാൽ തരാന്ന് പറയുക. നസീർ പൊട്ടിക്കാൻ നിൽക്കുന്ന ആൾ ആണ്. നസീറിനെ പൊട്ടിച്ചാണ് നമ്മൾ പോകുന്നത്. മഹമൂദ് പറയുമ്പോഴും ഓകെ പറയുക. ഓകെ ഓകെ എന്നു മാത്രം പറയുക ഫസലിനോട് മാത്രമാണ്. സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയാൽ നസീർവിളിക്കും സാധനം തന്നേ എന്നു പറയും അപ്പോ ആ എന്നു പറയു. ആരു വിളിച്ചാലും ആന്നു പറയണം എയർപോർട്ടിൽ എത്തിയാൽ ഫസലിനെ മാത്രമേ വിളിക്കാവൂ എന്നാലേ നമ്മളുടെ കൈയിൽ കിട്ടൂ.വേറെ റിസ്ക് ഒന്നും ഇല്ലാ. നിങ്ങൾ എയർ പോർട്ടിൽ എത്തിയാൽ മതി. അർജുൻ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് നിങ്ങളുടെ താമസവും ഭക്ഷണവും വൈകിട്ടത്തെ കള്ളും വിഐപി സെറ്റപ് കിട്ടും, നല്ലൊരു എമൗണ്ടും കൈയില്‍ വച്ചു തരും. ആയങ്കീ ബാക്കി നീ പറഞ്ഞു കൊടുത്തോ..."
Also read: കരിപ്പൂർ വിമാന സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്