കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിങ്കളാഴ്‌ച രാവിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. പാനൂര്‍ സ്വദേശി ഉള്‍പ്പെടെ നാല് പേരെയാണ് ഡിആര്‍ഐ പിടികൂടിയത്. ഇവരില്‍ നിന്ന് 11.29 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. 4.15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഷാര്‍ജ, ദുബായ്, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.
വന്‍ സ്വര്‍ണവേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നാല് കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി
ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണ്ണക്കടത്ത്; നാല് പേര്‍ പിടിയില്‍
ദുബായില്‍ നിന്നെത്തിയ യാത്രക്കാരൻ സ്വര്‍ണം മൈക്രോവേവ് ഒവനില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജ യാത്രക്കാര്‍ ഫിഷ് കട്ടിങ് മെഷിനുള്ളിലാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിനായി ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തു.
Last Updated : Aug 19, 2019, 9:07 PM IST