കണ്ണൂര്‍ :ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. കക്കാട് ഭാരതീയ ഭവന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നന്ദിതയ്‌ക്കാണ് (16) ദാരുണാന്ത്യം. അമ്മയുടെ കാറില്‍ നിന്ന് ഇറങ്ങി സ്‌കൂള്‍ ബസ് കയറാന്‍ ഓടുന്നതിനിടെയായിരുന്നു അപകടം.
കണ്ണൂരില്‍ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു, അപകടം അമ്മയുടെ കാറില്‍ നിന്നിറങ്ങി ബസ് കയറാന്‍ ഓടിയപ്പോള്‍ ; നടുക്കുന്ന വീഡിയോ - ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍ കക്കാട് ഭാരതീയ ഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ട്രെയിനിടിച്ചത് അമ്മയുടെ കാറില്‍ നിന്ന് ഇറങ്ങി സ്‌കൂള്‍ ബസ് കയറാന്‍ ഓടുന്നതിനിടെ
ശനിയാഴ്‌ച രാവിലെ 7.45 നായിരുന്നു സംഭവം. അലവില്‍ നുച്ചിവയലിലെ പരേതനായ കിഷോറിന്‍റെയും, ലിസിയുടെയും ഏകമകളാണ്. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്‌പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. റെയിൽവേ ഗേറ്റ് അടച്ചിരുന്നിട്ടും വിദ്യാര്‍ഥിനി കാറിൽനിന്ന് ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു.
പാളം മുറിച്ചുകടന്നെങ്കിലും ബാഗ് കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമ്മയുടെ കൺമുന്നിലായിരുന്നു അപകടം. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും തുടര്‍ന്ന് മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGGED:
kannur girl train hit death